സമാധാന റാലിയ്ക്കു പറത്താനൊരു
സമാധാനപ്രാവിനെക്കിട്ടഞ്ഞിട്ടൊരു സമാധാനമില്ല
സമാധാനമായിട്ടൊരു സമാധാനറാലി നടത്താന്‍ പറ്റില്ലെന്നുവച്ചാല്‍ !
'നല്ലയിനം പ്രാവുകള്‍ വില്‍പനയ്ക്കെ'ന്ന ബോര്‍ഡുകണ്ട് കയറിയപ്പോഴോ ?
'പ്രാവ് സ്റ്റോക്കില്ല സാര്‍, നാടന്‍ കോഴി രണ്ടു കിലോയുടെ ഒരെണ്ണമെടുക്കട്ടേ ?
'പോരേ സമാധാനമാകാന്‍ !
ഇനിയൊരു സമാധാനപ്രാവിനെ ഓടിച്ചിട്ടുപിടിച്ച് കഥ പറഞ്ഞാല്‍
ഉള്ള സമാധാനവും പോകും
ഓടിയോടി കാലിന്റെ ജോയിന്റു പോയതു മിച്ചം
ഈ സമാധാനപ്രാവിനൊന്ന് സമാധാനമായിരുന്നു തന്നാലെന്താ
ഒടുവിലൊരു സമാധാനപ്രാവിനെ പിടിച്ചു കെട്ടിയിട്ടിട്ടെന്തായി ?
തീരെ സമാധാനപ്രിയയല്ലാത്തൊരു പൂച്ച വന്ന്
സമാധാനത്തെ ശാപ്പിട്ടു കളഞ്ഞു
(പൂച്ചയ്ക്ക് സമാധാനമായിട്ടുണ്ടാവും)
ഇനി സമാധാനക്കാരോടെന്തു സമാധാനം പറയും ?
സമാധാനമായിട്ടൊരു സമാധാനറാലി നടത്താന്‍ പറ്റില്ലെന്നുവച്ചാല്‍ !
ഈ സമാധാനമില്ലായിരുന്നെങ്കിലെന്തു സമാധാനമായേനേ.
Monday, December 11, 2006
Wednesday, December 6, 2006
പച്ച വെള്ളത്തിന്റെ നിറം
ഞങ്ങള്‍ ദിവസവും കുളിക്കാറുണ്ട്
സ്വന്തം വിയര്‍പ്പിലാണ് മുങ്ങിക്കുളി
നിറമുള്ള വസ്ത്രമേ ധരിക്കാറുള്ളൂ
ചെമ്മണ്ണിന്റെ നിറമുള്ളവ
ഞങ്ങളുടെ പെണ്ണുങ്ങള്‍ക്ക് നല്ല നിറമാണ്
കാക്കക്കറുപ്പു തോറ്റുപോകും
ഞങ്ങള്‍ ആണുങ്ങള് നല്ല പാട്ടു പാടും
അന്തിക്കള്ള് തലയ്ക്കു പിടിക്കണം
ഞങ്ങള്‍ നന്നായി ചിത്രമെഴുതും
ചോരച്ചെമപ്പു കണ്ണീരില്‍ ചാലിച്ച്
ഞങ്ങളുടെ കുട്ടികള്‍ കണക്കില്‍ കേമന്മാര്
ഉച്ചക്കഞ്ഞി ദിനങ്ങളവരെണ്ണിയെണ്ണിപ്പറയും
ഞങ്ങടെ വീട്ടിലുമുണ്ടൊരു മഴവെള്ളസംഭരണി
മേല്‍ക്കൂര ചോരുമ്പോള്‍ വെള്ളം പിടിക്കാന്‍
ഞങ്ങള്‍ക്കൊരു നേരം ഭക്ഷണം നിര്‍ബന്ധം
പച്ച വെള്ളമായാലും മതി
സ്വന്തം വിയര്‍പ്പിലാണ് മുങ്ങിക്കുളി
നിറമുള്ള വസ്ത്രമേ ധരിക്കാറുള്ളൂ
ചെമ്മണ്ണിന്റെ നിറമുള്ളവ
ഞങ്ങളുടെ പെണ്ണുങ്ങള്‍ക്ക് നല്ല നിറമാണ്
കാക്കക്കറുപ്പു തോറ്റുപോകും
ഞങ്ങള്‍ ആണുങ്ങള് നല്ല പാട്ടു പാടും
അന്തിക്കള്ള് തലയ്ക്കു പിടിക്കണം
ഞങ്ങള്‍ നന്നായി ചിത്രമെഴുതും
ചോരച്ചെമപ്പു കണ്ണീരില്‍ ചാലിച്ച്
ഞങ്ങളുടെ കുട്ടികള്‍ കണക്കില്‍ കേമന്മാര്
ഉച്ചക്കഞ്ഞി ദിനങ്ങളവരെണ്ണിയെണ്ണിപ്പറയും
ഞങ്ങടെ വീട്ടിലുമുണ്ടൊരു മഴവെള്ളസംഭരണി
മേല്‍ക്കൂര ചോരുമ്പോള്‍ വെള്ളം പിടിക്കാന്‍
ഞങ്ങള്‍ക്കൊരു നേരം ഭക്ഷണം നിര്‍ബന്ധം
പച്ച വെള്ളമായാലും മതി
Subscribe to:
Posts (Atom)