സമാന്തര രേഖകള്‍ കൂട്ടിമുട്ടില്ല പോലും
പക്ഷെ, എട്ട്-ബി യിലെ ശ്രീരേഖയ്ക്ക് പ്രതീക്ഷയുണ്ട്
രേഖകള്‍ നീട്ടി നീട്ടി ഒരു നാള് കൈകള്‍ കുഴയും
മുകളിലത്തെ രേഖ താഴോട്ടു വളയും
താഴത്തെ രേഖ മുകളിലോട്ടും
ഒരു നാള് അവ കൂട്ടി മുട്ടും
കണക്കുസാറിന്റെ തിയറങ്ങള്‍ തെറ്റും
ആള്‍ട്ടര്‍നേറ്റ് ഇന്റീരിയര്‍ ആംഗിളുകള്‍ തുല്യമല്ലാതാകും
കണക്കു പരീക്ഷയ്ക്ക് പാസുമാര്‍ക്കു കിട്ടും
പിന്നെ ജീവിതത്തിലെ പാസുമാര്‍ക്കിനെ പേടിച്ചാല്‍ മതി
അവള്‍ക്കപ്പോള്‍ സ്വന്തം ഭാഗ്യരേഖകള്‍ മാത്രം നോക്കിയിരിക്കാം
ദാരിദ്ര്യ രേഖയെങ്ങാനും വളഞ്ഞുവന്നതില്‍
കൂട്ടിമുട്ടാതെ നോക്കിയാല്‍ മതി
എട്ട്-ബി യിലെ ശ്രീരേഖയ്ക്ക് പ്രതീക്ഷയുണ്ട്
ജീവിതത്തിന്റെ കണക്കുകള്‍ ശരിയാകും
തിയറങ്ങള്‍ തെറ്റാതിരിക്കും
Thursday, January 11, 2007
Subscribe to:
Posts (Atom)