Thursday, November 23, 2006

മഴയ്ക്കുമുണ്ട്‌ ഏറെ പറയാന്‍.
"ഈ നാശം പിടിച്ച മഴ"യെന്ന് പ്‌രാകാന്‍ വരട്ടെ.
ഇന്നലെ നിങ്ങള്‍ പറഞ്ഞതോര്‍മ്മയുണ്ടോ ?
ഒരു ചെറിയ മഴയെങ്കിലും പെയ്തെങ്കിലെന്ന് !
നിങ്ങള്‍ക്ക്‌ പറഞ്ഞതൊക്കെ മാറ്റിപ്പറയാന്‍ ഉളുപ്പില്ലെന്നറിയാം.
ഓര്‍മ്മയുണ്ടോ ?
നിങ്ങളൊക്കെ ജനിക്കുന്നതിനേറെ മുന്‍പത്തെ കഥ പറഞ്ഞുകേട്ടിട്ടെങ്കിലുമുണ്ടോ ?
തോരാത്ത മഴയായിരുന്നു.
ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍, നീണ്ടുനിന്ന മഴ !
ആയിരമല്ല, ലക്ഷം വര്‍ഷങ്ങള്‍
‍മഴ, പെരുമഴ , പ്രളയം..
ഓര്‍മ്മയില്ലേ,
ആലിലയില്‍ കാല്‍വിരല്‍ നുണഞ്ഞുകിടന്ന ഉണ്ണിയെ ?
സമസ്ത ജീവജാതിയിലും ഓരോ ജോടിയെ - ആണൊന്ന്, പെണ്ണൊന്ന് - പേടകം പണിഞ്ഞതിനാക്കി കാത്തുരക്ഷിച്ച നോഹയെ ?
പ്രളയം തീരാറായോയെന്ന് പറന്നുചെന്നു നോക്കിയ ചെറുകിളിയെ ?
ഓര്‍ക്കേണ്ടത്‌ മറക്കുകയും മറക്കേണ്ടത്‌ ഓര്‍ക്കാനും
നിങ്ങളെ ആരും പഠിപ്പിക്കണ്ടല്ലോ.
ഇന്നലെ മണ്ണുണങ്ങി, വിണ്ടുകീറി,
കണ്ണുനീരിനു പോലും വെള്ളമില്ലാതെ
തൊണ്ട വരണ്ട്‌ വയറു കത്തി, ഉഛ്വാസം പോലും തീക്കാറ്റായി
കൊടുംപാപിയെ കെട്ടിവലിച്ച്‌,
തവളക്കല്യാണം നടത്തി,
ഒരു തുള്ളിയെങ്കിലും മാനത്തു നിന്നും പൊട്ടിവീഴാന്‍ കാത്തിരുന്നത്‌ മറന്നുപോയോ ?
ഒടുവില്‍
മാനം കറുത്ത്‌
കാറ്റു വീശി,
ഇടിവെട്ടി
ആലിപ്പഴം പൊഴിച്ച്‌
ചന്നംപിന്നം തുടങ്ങി,
മഴ പെരുമഴയായപ്പോള്‍
പുതുമണ്ണിന്റെ ഗന്ധമുയര്‍ന്നപ്പോള്‍നൃത്തം ചവിട്ടിയതാരാണ്‌ ?
ഇത്ര വേഗം മറന്നുവോ മഴ തന്ന അനുഭൂതികള്‍ ?
വരട്ടെ, മഴയെ ശപിക്കാന്‍ വരട്ടെ
എന്ന്സ്വന്തം
മഴത്തുള്ളി

5 comments:

thoufi | തൗഫി said...

സുധീഷെ,ലെട്ടറിന്റെ ഫോണ്ട് സൈസ് കുറച്ചുകൂടി കൂട്ടിയാല്‍ വായിക്കാമായിരുന്നു.പലരും വായിക്കാനായി വന്ന് തിരിച്ചു പോയിട്ടുണ്ടാകും.
ശ്രദ്ധിക്കുമല്ലൊ

സു | Su said...

:) മഴയെ ശപിക്കാതെ, മഴയ്ക്ക് പറയാനുള്ളത് കേട്ടിരിക്കാന്‍, മഴയോട് കിന്നാരം പറയാന്‍ ഇരിക്കുന്നവരും അനവധി.

ഇതിനു ടൈറ്റില്‍ ഇല്ലേ?

സുധീഷ്‌/Sudheesh said...

ആദ്യത്തെ ബ്ലോഗാണ്‌. പാകപ്പിഴകള്‍ക്ക്‌ മാപ്പ്‌. പ്രതികരിച്ചതിന്‌ നന്ദി. കാര്യങ്ങള്‍ മനസ്സിലാക്കി വരുന്നതേയുള്ളൂ. തുടര്‍ന്നും കാണണേ. നന്ദി. - സുധീഷ്‌ - മഴത്തുള്ളി.

വല്യമ്മായി said...

സ്വാഗതം.ഈ സെറ്റിങ്സ് ഒക്കെ ചെയ്താല്‍ ഒരോ പോസ്റ്റിനും പേരു കൊടുക്കാനും കമന്റുകള്‍ എല്ലാവര്ക്കും കാണാനും പറ്റും]
http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html

സുധീഷ്‌/Sudheesh said...

വല്ല്യമ്മായിക്ക്‌ നന്ദി, സെറ്റിംഗ്‌സ്‌ ചെയ്യാന്‍ ശ്രമം തുടങ്ങാം