Wednesday, December 6, 2006

പച്ച വെള്ളത്തിന്റെ നിറം

ഞങ്ങള്‍ ദിവസവും കുളിക്കാറുണ്ട്‌
സ്വന്തം വിയര്‍പ്പിലാണ്‌ മുങ്ങിക്കുളി
നിറമുള്ള വസ്ത്രമേ ധരിക്കാറുള്ളൂ
ചെമ്മണ്ണിന്റെ നിറമുള്ളവ
ഞങ്ങളുടെ പെണ്ണുങ്ങള്‍ക്ക്‌ നല്ല നിറമാണ്‌
കാക്കക്കറുപ്പു തോറ്റുപോകും
ഞങ്ങള്‍ ആണുങ്ങള്‍ നല്ല പാട്ടു പാടും
അന്തിക്കള്ള്‌ തലയ്ക്കു പിടിക്കണം
ഞങ്ങള്‍ നന്നായി ചിത്രമെഴുതും
ചോരച്ചെമപ്പു കണ്ണീരില്‍ ചാലിച്ച്‌
ഞങ്ങളുടെ കുട്ടികള്‍ കണക്കില്‍ കേമന്മാര്‍
ഉച്ചക്കഞ്ഞി ദിനങ്ങളവരെണ്ണിയെണ്ണിപ്പറയും
ഞങ്ങടെ വീട്ടിലുമുണ്ടൊരു മഴവെള്ളസംഭരണി
മേല്‍ക്കൂര ചോരുമ്പോള്‍ വെള്ളം പിടിക്കാന്‍
ഞങ്ങള്‍ക്കൊരു നേരം ഭക്ഷണം നിര്‍ബന്ധം
പച്ച വെള്ളമായാലും മതി

3 comments:

സുല്‍ |Sul said...

മഴത്തുള്ളിക്കെന്തിനാ പച്ച വെള്ളം???

കവിത കൊള്ളാം.

-സുല്‍

ലിഡിയ said...

എവിടുത്തെ ജീവിതത്തിന്റെ പകര്‍പ്പാണിത് മഴത്തുള്ളീ, നല്ല നിരീക്ഷണപാടവം..

-പാര്‍വതി,

സുധീഷ്‌/Sudheesh said...

സന്തോഷം നവന്‍ :)

പച്ചവെള്ളം ഈസ്‌ ദി സീക്രട്ട്‌ ഓഫ്‌ മഴത്തുള്ളീസ്‌ എനര്‍ജി, സുല്‍ :)

പാവങ്ങളും ഇത്തിരി ജാഡ കാണിച്ചോട്ടെ പാര്‍വതീ :)