Monday, December 11, 2006

പ്രാവിനെ ആവശ്യമുണ്ട്‌

സമാധാന റാലിയ്ക്കു പറത്താനൊരു
സമാധാനപ്രാവിനെക്കിട്ടഞ്ഞിട്ടൊരു സമാധാനമില്ല
സമാധാനമായിട്ടൊരു സമാധാനറാലി നടത്താന്‍ പറ്റില്ലെന്നുവച്ചാല്‍ !
'നല്ലയിനം പ്രാവുകള്‍ വില്‍പനയ്ക്കെ'ന്ന ബോര്‍ഡുകണ്ട്‌ കയറിയപ്പോഴോ ?
'പ്രാവ്‌ സ്റ്റോക്കില്ല സാര്‍, നാടന്‍ കോഴി രണ്ടു കിലോയുടെ ഒരെണ്ണമെടുക്കട്ടേ ?
'പോരേ സമാധാനമാകാന്‍ !
ഇനിയൊരു സമാധാനപ്രാവിനെ ഓടിച്ചിട്ടുപിടിച്ച്‌ കഥ പറഞ്ഞാല്‍
ഉള്ള സമാധാനവും പോകും
ഓടിയോടി കാലിന്റെ ജോയിന്റു പോയതു മിച്ചം
ഈ സമാധാനപ്രാവിനൊന്ന് സമാധാനമായിരുന്നു തന്നാലെന്താ
ഒടുവിലൊരു സമാധാനപ്രാവിനെ പിടിച്ചു കെട്ടിയിട്ടിട്ടെന്തായി ?
തീരെ സമാധാനപ്രിയയല്ലാത്തൊരു പൂച്ച വന്ന്
സമാധാനത്തെ ശാപ്പിട്ടു കളഞ്ഞു
(പൂച്ചയ്ക്ക്‌ സമാധാനമായിട്ടുണ്ടാവും)
ഇനി സമാധാനക്കാരോടെന്തു സമാധാനം പറയും ?
സമാധാനമായിട്ടൊരു സമാധാനറാലി നടത്താന്‍ പറ്റില്ലെന്നുവച്ചാല്‍ !
ഈ സമാധാനമില്ലായിരുന്നെങ്കിലെന്തു സമാധാനമായേനേ.

9 comments:

अफ़लातून said...

Dear Friend,
You are welcome to visit and comment on a Hindi piece on blogging in Malayalam written by me and posted by Anup on http://chitthacharcha.blogspot.com/2006/12/blog-post_116585865649254358.html
Hope we shall continue communication.You may post this link for Malayalam readers.
In solidarity,
Yours sincerely,
Aflatoon.

മുസാഫിര്‍ said...

ആശയം നന്നു സുധീഷ്.പക്ഷെ സമാധാനം എന്ന വാക്കു കുറച്ച് അധികം പ്രാവശ്യം പറഞ്ഞില്ലേ എന്നു ഒരു സംശയം.

പഴത്തൊലി said...

മഴത്തുള്ളി നന്നായിരിക്കുന്നു. അപ്പോള്‍ പ്രാപ്പിടിയാനാണെന്നു സാരം.

Kiranz..!! said...

:)

സുധീഷ്‌/Sudheesh said...

മുസാഫിര്‍, സമാധാനമെന്ന വാക്കുപയോഗിക്കാതെ സമാധാനമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്‌.

മി.പഴത്തൊലി- പ്രാപ്പിടിയനും വിശപ്പും ദാഹവുമില്ലേ

കിരണ്‍സ്‌ - നന്ദി,:-)

mydailypassiveincome said...

മഴത്തുള്ളി എന്ന എനിക്കൊരു സമാധാനമില്ലല്ലോ ;)

കൊള്ളാം :)

സുധീഷ്‌/Sudheesh said...

മഴത്തുള്ളിയ്ക്ക്‌ : സമാധനമില്ലാത്ത മറ്റൊരു മഴത്തുള്ളിയെ കണ്ടെത്തിയതില്‍ സന്തോഷമുണ്ട്‌. പേരു മോഷണത്തിന്‌ കേസെടുക്കില്ലെന്ന് വിശ്വസിക്കുന്നു. എന്റെ ബ്ലോഗിന്റെ പേര്‌ 'വെറും തുള്ളി'യെന്ന് മാറ്റണോ ?

mydailypassiveincome said...

സുധീഷേ,

അടിയന്‍... അതു വേണ്ട. ഞാന്‍ വേണമെങ്കില്‍ പേരു മാറ്റി വെള്ളത്തുള്ളി എന്നോ മറ്റോ ആക്കാം. ആരെയെങ്കിലും ആ പേരില്‍ കണ്ടാല്‍ പിന്നെ തുള്ളിതുള്ളി എന്നോ വെറും തുള്ളി എന്നോ മാറ്റിക്കോള്ളാം. :(

സുധീഷ്‌/Sudheesh said...

പലതുള്ളി പെരുവെള്ളം എന്നൊക്കെ പറയാമെങ്കിലും കണ്‍ഫ്യുഷന്‍ ഒഴിവാക്കാനായി ഞാന്‍ മഴത്തുള്ളിയെ ഉപേക്ഷിക്കുന്നു- തലാക്ക്‌, തലാക്ക്‌, തലാക്ക്‌. പിന്നെ ഒരു സംശയം - അടിയന്‍ എന്ന വാക്കിനര്‍ത്ഥം അടി കൊടുക്കുന്നയാള്‍ എന്നാണോ ?