Tuesday, February 13, 2007

നിരൂപകന്റെ വെപ്പുപല്ല്

ഇതാണോ കവിത ?
കവിതയ്ക്ക്‌ വൃത്തം വേണ്ടേ ?
വൃത്തമില്ലെങ്കിലൊരു ചതുരമെങ്കിലും ?
ഇതില്‍ ചതുരം പോയിട്ടൊരു ത്രികോണം പോലുമില്ല
കവിതയില്‍ ജീവിതം വേണം
ജീവിക്കാന്‍ മറന്നെങ്കില്‍
‍കവിതയും മറന്നുകൂടായിരുന്നോ ?
കവിത വായിച്ചാല്‍ കരച്ചില്‍ വരണം
കണ്ണുനീര്‍ വറ്റിയാല്‍ കവിത വളരരുത്‌, വരളണം
കവിതയില്‍ ചിരി വേണം
ചിരിക്കാനറിയില്ലെങ്കില്‍ കവിക്കാനുമറിയണ്ട
കവിതയില്‍ 'ക' വേണം
ഇതില്‍ കാ പോയിട്ടൊരു പൂ പോലുമില്ല
കവിതയായാല്‍ 'വിത' വേണം
വിതച്ചാലേ കൊയ്യാനാവൂ
കവിത എഴുതാന്‍ വാസന വേണം
വാസനസോപ്പു തേച്ചു കുളിക്കണം
കുളിക്കാത്തവന്റെ കവിത കവിതയേയല്ല
ഇതു കവിതയാണു പോലും !
പ്‌ഫ്‌ഭ ! അവന്റെയൊരു കവിത !
( അണിയറയില്‍ നിന്ന് )"
എന്താണ്‌ ഗുരുജീ ഒരു കിലുങ്ങണ ശബ്ദം ?"
"നിരൂപകന്റെ വെപ്പുപല്ല് തെറിച്ചുപോയതാണേ ! ക്ഷമി !"

13 comments:

ittimalu said...

നിരൂപകാ... കലക്കി.. ആര്‍ക്കേലും ഉള്ള കൊട്ടാണോ..? (എനിക്കാണോ ഇനി...?)

രാജു ഇരിങ്ങല്‍ said...

നിരൂപകന്‍ റെ വെപ്പ് പല്ല് കവിത ആയില്ലെങ്കിലും ആ ആട്ട് ഇഷ്ടമായി.
ഒപ്പം അതിലെ തമാശയും. എങ്കിലും കവിത ആയില്ല.

അഗ്രജന്‍ said...

പ്‌ഫ്‌ഭ ! അവന്റെയൊരു കവിത !
-
-
-
-
-
-
എന്‍റെ വെപ്പുപല്ല് കണ്ടോ :))

സുധീഷ്... ഇതു കലക്കി :) നന്നായി രസിച്ചു :)

sandoz said...

സുധീഷേ....ഹ...ഹ..ഹാ
അത്‌ കലക്കി....

തെറിപ്പിച്ചത്‌....പലരുടേയും ഏച്ചുകെട്ടിയ വപ്പു പല്ലാണല്ലോ.....

കുറുമാന്‍ said...

സുധീഷേ, കവിത വായിച്ച് ഇതുപോലെ ചിരിക്കുന്നതിത് ആദ്യമായിട്ടാ. വളരെ ഇഷ്ടമായിട്ടോ കവിത. ഇനിയും പോരട്ടെ

ലോനപ്പന്‍ said...

നന്നായിരിക്കുന്നു. കപടനിരൂപകര്‍ക്കൊരു രൂക്ഷവിമര്‍ശനം. അതും ഹാസ്യത്തിന്റെ മേമ്പോടിചേര്‍ത്ത്. രസിച്ചു.

വേണു venu said...

പ്‌ഫ്‌ഭ ! ഹഹഹാ
അവനവന്‍റെയെന്നൊരു ചിന്തയില്ലാതെ നിരൂപിച്ചാല്‍ ഇങ്ങനെ ഇരിക്കും.
നന്നായി. ഇനിയും പോരട്ടെ.

വിചാരം said...

ഹി ഹി ഹി
ഇതുതന്നെ കവിത ആരാ പറഞ്ഞത് ഇതുകവിതയല്ലാന്ന്
സുധീഷേ .. ഡാ ഇരിങ്ങലിന് കൊണ്ടു...
ഞാന്‍ ഓടി . ഞാന്‍ ഈ നാട്ടുക്കാരനേ അല്ല

Peelikkutty!!!!! said...

ഇതു കൊള്ളാലോ...


എന്റെ പല്ല് ഒറിജിനലാണെ.. :-)

mumsy-മുംസി said...

കൊള്ളാല്ലോ വീഡിയോ..!

സുധീഷ്‌/Sudheesh said...

ഇട്ടിമാളു - സ്വന്തം തലയ്ക്കിട്ട്‌ കൊട്ടിയതാണേ, ശബ്ദം ഇത്തിരി ഒച്ചത്തിലായിപ്പോയെന്നു മാത്രം
രാജു ഇരിങ്ങല്‍ - കവിതയാണെന്ന് അവകാശപ്പെടുന്നില്ല, 'ക' യോ 'വിത' യോ ആയോ?
അഗ്രജന്‍- വെപ്പു പല്ലിന്‌ ഒറിജിനലെക്കാളും മൂര്‍ച്ച കൂടുതലാണേ
സാന്‍ഡോസ്‌ - നന്ദി :)
കുറുമാന്‍ - കവിത വായിച്ച്‌ ചിരിക്കുന്നത്‌ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതുവരെ ചിരി ആശംസിക്കുന്നു
ലോനപ്പന്‍ ആന്റ്‌ വേണു - നന്ദി
വിചാരം - കവിത ആയോ എന്ന് എനിക്കു തന്നെ സംശയമുണ്ട്‌
പീലിക്കുട്ടിയ്ക്കും മുംസിക്കും - നന്ദി :-)

ദൃശ്യന്‍ said...

സുധീഷ്‌,

ഇപ്പോഴാണ് താങ്കളുടെ ഗദ്യകവിതകള്‍ കാണുന്നത്. ആശയങ്ങള്‍ എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കുന്നു.

പ്രാവിനെ ആവശ്യമുണ്ട്‌: ചുണ്ടില്‍ ഒരു ചെറുപുഞ്ചിരിയുമായ് ആണ് വായിച്ചത്.

സമാന്തര രേഖകള്‍ കൂട്ടി മുട്ടും: എട്ട്‌-ബി യിലെ ശ്രീരേഖയുടെ ചിന്തകള്‍ ഉഗ്രന്‍. ഒരു മുതിര്‍ന്ന ആള്‍ ചിന്തിച്ചാല്‍ ഇതിനിത്ര ചാരുതയുണ്ടാകുമായിരുന്നില്ല.

നിരൂപകന്റെ വെപ്പുപല്ല്: ത്രികോണം എന്ന crieteriaയെങ്കിലും വേണം എന്ന ചൊല്ലിഷ്ടപ്പെട്ടു. ഏതൊരു കവിതയ്ക്കും നിലനില്‍ക്കാന്‍ മൂന്നു വശങ്ങളില്‍ നിന്നുള്ള താങ്ങ് (കവി, ആസ്വാദകന്‍, ഭാഷ) ആവശ്യമാണെന്നു ചിന്തിച്ചു പോയി.

പച്ച വെള്ളത്തിന്റെ നിറം: “ഞങ്ങടെ വീട്ടിലുമുണ്ടൊരു മഴവെള്ളസംഭരണി“ അതിഷ്ടപ്പെട്ടു.

യുദ്ധവും സമാധനവും: ഒരു ഗദ്യകവിതയേക്കാള്‍ ഈ നല്ല ആശയത്തിന് ഗദ്യത്തിന്‍‌റ്റെ ഫോര്‍മാറ്റ് ആണ് യോജിക്കുക എന്ന് തോന്നി.

അഭിനന്ദനങ്ങള്‍. തുടര്‍ന്നെഴുതുക.

സസ്നേഹം
ദൃശ്യന്‍

koodaliyan said...

sudheeshettan,blog nokki.kollam